തിരുവനന്തപുരം: അര്ജന്റീന ടീം കേരളത്തിലെത്തുമെന്ന് അര്ജന്റീന ഫുട്ബോള് അസോസിയേഷന് അറിയിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്. കേരളത്തിനുള്ള ഓണസമ്മാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബറില് അന്താരാഷ്ട്ര സൗഹൃദമത്സരം നടക്കും. കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.