തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് അസാധുവാക്കിയെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ലെന്നും യുഡിഎഫ് തകര്‍ച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സ്വതന്ത്രനായിട്ടാണ് താന്‍ സഭയിലെത്തിയത്. അതിനാല്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് വോട്ട് അസാധുവാക്കിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് അറിയില്ല; തന്റെ വോട്ട് അസാധുവാക്കിയെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ്
