അടൂര്‍: സിനിമാ നിര്‍മാണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കൊടുവള്ളി പറയംചേരി പള്ളിമലക്കുന്ന് കാര്യത്ത് പനക്കട വീട്ടില്‍നിന്നും കണ്ണൂര്‍ ചിറയ്ക്കല്‍ പള്ളിക്കുളം ജിബിഎസ് കോളജിന് സമീപം പാര്‍വതി വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്ന സഞ്ജീവ് കുമാറി (43) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരിങ്ങനാട് അമ്മകണ്ടകര അരമനപ്പടി ബഥേല്‍ കോട്ടേജില്‍ അലക്സ് ജോണിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സഞ്ജീവ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാവും, ലാഭത്തിന്റെ 20 ശതമാനവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി സഞ്ജീവ് കുമാറും കൂട്ടുകാരും ചേര്‍ന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. അടൂര്‍ പോലീസ് സ്റ്റേഷനില്‍ സിനിമയുടെ പേര്പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വസ്തു ഇടപാടിലും കബളിപ്പിക്കല്‍ നടത്തിയ വിവരം പുറത്തുവരുന്നത്.
ഭൂമി ഇടപാടില്‍ നിക്ഷേപം നടത്താമെന്ന പേരില്‍ വ്യാജ രേഖകള്‍ ചമച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരില്‍ നിന്നും ലക്ഷങ്ങളുടെ കബളിപ്പിക്കല്‍ നടത്തിയതായും പോലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ മൂന്ന് കേസും വളപട്ടണം സ്റ്റേഷനില്‍ രണ്ടുകേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട. മൊബൈല്‍ നമ്പര്‍ കേന്ദ്രീരിച്ച് സൈബര്‍ സെല്ലിന്റെ സഹായ ത്തോടെ നടത്തിയ അന്വേഷ ണത്തിലാണ് ഇയളെ തിരുവന ന്തപുരം പേരൂര്‍ക്കടയില്‍ നിന്നു ള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും അടൂര്‍ എസഐ കെ. എസ്. ഗോകപകുമാര്, എഎസഐ റിക്സണ്, സിപിഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.