കളമശേരി: കോണ്‍ക്രീറ്റ് ചെയ്ത എച്ച്എംടി റോഡിലൂടെയുള്ള മഴക്കാല യാത്ര െ്രെഡവര്മാരിലും യാത്രക്കാരിലും ഭീതി നിറയ്ക്കുന്നു. വൈറ്റ് ടോപ്പിംഗ് റോഡില്‍ അവിടവിടെയുള്ള കനത്ത വെള്ളക്കെട്ടും മിനുസവും വഴുവഴുപ്പും കാരണം ബ്രേക്ക് ഫലപ്രദമാകുന്നില്ലെന്നാണ് െ്രെഡവര്‍മാര്‍ പറയുന്നത്. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടമാണ് ഇവിടെ സംഭവിക്കുന്നത്. ഓവര്‍ ടേക്കിംഗ് ചെയ്യുന്നതിനിടെ എതിരെ വാഹനം കണ്ട് ബ്രേക്ക് ചെയ്ത നിസാനാണ് ഇന്നലെ മറ്റ് രണ്ട് വണ്ടികളില്‍ ചെന്നിടിച്ചത്. എച്ച്എംടി റോഡില്‍ ഇന്നലെ രാവിലെ 12.15ന് മൂന്ന് നിസാന്‍ ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
െ്രെഡവര്‍മാരായ ചേലക്കുളം വളപ്പില്‍ വീട് ഉമ്മര്‍ വി.എം (35), ഷമീര്‍ (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഉമ്മര്‍ വിശദമായ പരിശോധനയ്ക്കായി കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലാണ്. ഷമീര്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എച്ച്എംടി കമ്പനി കഴിഞ്ഞ് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന ജോസ് എന്നയാള്‍ ഓടിച്ചിരുന്ന നിസാനെ മറ്റൊരു നിസാന്‍ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന മൂന്നാമതൊരു നിസാനില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആദ്യ നിസാനിലും വണ്ടികള്‍ വന്നിടിച്ചു. എച്ച്എംടി കമ്പനിക്ക് മുന്നില്‍ കയറ്റത്തില്‍ വച്ചാണ് മൂന്ന് വാഹനങ്ങളും കൂട്ടിയിടിച്ചത്. തുടര്‍ച്ചയായി മഴ പെയ്യുന്നത് റോഡിലെ അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷമായി നിര്‍മാണം നീണ്ടു പോകുന്ന എച്ച്എംടി വൈറ്റ് ടോപ്പിംഗ് റോഡില്‍ അശാസ്ത്രീയമായാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് പരാതി. വീടിന്റെ വാര്‍ക്കപ്പണി ചെയ്യുന്ന ലാഘവത്തോടെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. സൂക്ഷമതയോടെ നിര്‍വ്വഹിക്കേണ്ട ഈ പദ്ധതിയുടെ ചുമതല ആലുവയിലെ പൊതുമരാമത്ത് ഓഫീസിനാണ്.
ആലുവയില്‍ നിന്നിറങ്ങുന്ന ഉദ്യോഗസ്ഥര്‍ കളമശേരിയില്‍ വരാറില്ലെന്ന് പരാതിയുണ്ട്. അല്‍പ്പം പഴകിയ ടയറുകളുള്ള വാഹനങ്ങളില്‍ വരുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്‍ കരുതല്‍ ബോര്‍ഡ് വയ്ക്കണമെന്നും സമീപവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍മഴ കടുത്തതോടെ നിരവധി ബൈക്ക് യാത്രികള്‍ തെന്നി വീഴുന്നുണ്ട്.