അവസരത്തിനായി താന്‍ ഒരു സംവിധായകരെയും വിളിച്ചിട്ടില്ലെന്ന് നടി ഇല്യാന. താന്‍ അങ്ങനെ വിളിച്ചുവെന്നുള്ള രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇല്യാന. ഒരു സംവിധായകരുടെയും ഫോണ്‍ നമ്പര്‍ പോലും താന്‍ മൊബൈലില്‍ സേവ് ചെയ്തി ട്ടില്ല. കഥാപാത്രത്തിന് താന്‍ യോജിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ മാത്രം തന്നെ വിളിച്ചാല്‍ മതി.
ജനിച്ചത് വടക്കേ ഇന്ത്യയിലാണെങ്കിലും തന്നിലെ താരത്തെ തിരിച്ചറിഞ്ഞ് നടിയെന്ന പദവി നല്‍കിയത് സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയാണ്. അതുകൊണ്ടുതന്നെ ഈ ഇന്‍ഡസ്ട്രി വിട്ട് ബോളിവുഡില്‍ ചേക്കേറാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇല്യാന പറയുന്നു. ഇതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇല്യാന വിവാദകോളങ്ങളിലെ താരമാകുകയാണ്.