പത്തനംതിട്ട: ഇന്ത്യയിലേക്ക് വിമാനസര്‍വീസുകള്‍ നാളെ ആരംഭിക്കുമ്പോള്‍ അതില്‍ കയറിപ്പറ്റാനുള്ള മുന്‍ഗണനാപട്ടികയില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളില്‍ നല്ലൊരു പങ്കും.
ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വീസയില്‍ എത്തിയവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങി എംബസി തയാറാക്കുന്ന മുന്‍ഗണനാപട്ടികയുടെ മാനദണ്ഡം ഇങ്ങനെ നീളുമെങ്കിലും പലര്‍ക്കും സ്വന്തം നാട്ടിലേക്ക് എങ്ങനെയും തിരികെവരണമെന്ന ആഗ്രഹമാണുള്ളത്.
ഗള്‍ഫ് നാടുകളിലാണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരേറെയും. ഇവരെ എങ്ങനെയെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നാട്ടിലുള്ള ബന്ധുക്കളും പ്രകടിപ്പി ക്കുന്നുണ്ട്. നാട്ടില്‍ ഉറ്റവരുടെ മരണം നടന്നിട്ടുള്ളവര്ക്കും മുന്‍ഗണനാപട്ടികയില്‍ സ്ഥാനമുണ്ട്.
ഈ ഗണത്തില്‍ തന്നെ രജിസ്ട്രേഷന് നടത്തിയവരേറെയാണ്. ലോക്ക്ഡൗണിനുശേഷം വ്യോമഗതാഗതം നിലച്ചതോടെ കുടുങ്ങിപ്പോയവരാണ് ഇവര്‍. ക്കാലയളവില്‍ നാട്ടിലും വിദേശത്തുമായി മരിച്ചവരെ യാത്ര അയയ്ക്കാന്‍ വിദൂരത്തിലുള്ളവര്‍ക്ക് എത്താനായിരുന്നില്ല.
യുഎഇ അടക്കം വിദേശരാജ്യങ്ങളില്‍ ജോലിയില്ലാതെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. രോഗബാധിതരുമായി പോലും അടുത്തിടപഴകേണ്ടിവരുന്ന ഇവര്‍ ഏറെ ദുരിതത്തിലാണ്. ടിക്കറ്റ് ചാര്ജിനുപോലും കൈയില്‍ പണമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. ജോലി തുടരുന്നവരിലും ബുദ്ധിമുട്ടുകളുണ്ട്.
നാട്ടിലുള്ളതുപോലെയുള്ള യാതൊരു സുരക്ഷയോ മുന്‍കരുതലോ വിദേശത്തില്ല. ഇതാണ് രോഗം പടരാനും കാരണം. ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണത്തിലെ വര്‍ധനയ്ക്കും ഇതു കാരണമാണ്. കോവിഡ് പരിശോധനയ്ക്കായി നല്കുന്ന സ്രവസാമ്പിളുകളുടെ ഫലം എത്താന്‍ തന്നെ വൈകും.