മലയാളത്തിലെ പ്രമുഖ നായികമാരെല്ലാം അന്യഭാഷകളിലേക്ക് ചേക്കേറിയതു മൂലം പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൂടിവരികയാണ്. ഹാപ്പി വെഡ്ഡിങ്ങ് ഫെയിം അനു സിതാരയാണ് ഇത്തരത്തില്‍ ഒടുവില്‍ അവസരം ലഭിച്ചയാള്‍. വേണുഗോപന്റെ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തില്‍ മിയക്ക് പകരം എത്തുന്നത് അനുവാണ്. കോളിവുഡിലെ തിരക്കുകള്‍ കാരണമാണ് മിയക്ക് അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്.
മിയ ഓഗസ്റ്റില്‍ ഒരു തമിഴ് സിനിമ ചെയ്യുന്നതിനാല്‍ താരത്തിന്റെ ഡേറ്റുകള്‍ തമ്മില്‍ ക്ലാഷാകും അതിനാല്‍ ചിത്രത്തില്‍ നായകന്റെ വധുവായി എത്തുന്ന കഥാപാതത്തെ അവതരിപ്പിക്കാന്‍ അനുവിനെ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പറയുന്നു. ഒരു ഇന്ത്യന്‍ പ്രണയ കഥ, അനാര്‍ക്കലി എന്നീ ചിത്രങ്ങളില്‍ അതിഥി താരമായി അഭിന യിച്ച അനു താന്‍ പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടതായി സ്ഥിരീകരിച്ചു.മുമ്പ് ഞാന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ വേഷമാണിത്.
ആധുനിക കാഴ്ചപ്പാടുകളുള്ള ലിന്‍ഡ എന്ന കഥാപാത്ര ത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എറണാകുളത്ത് പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുകയാണ് ലിന്‍ഡ.’ അനു പറയുന്നു. ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാ ണ് അനു. സര്‍വോപരി പാലാക്കാരന്റെ ചിത്രീകരണ ത്തിനു മുമ്പ് അനുവും കോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകകയാണ്. ഇതിനു മുമ്പ് വിശാലിന്റെ തിമിരു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ വെറിയില്‍ അനു അഭിനയിച്ചിരുന്നു.