വാഹനമോഷ്ടാവും റിപ്പറിന്റെ കൂട്ടാളിയും പിടിയില്‍

TCR-ARRESTചാലക്കുടി: കുപ്രസിദ്ധ വാഹനമോഷ്ടാവും റിപ്പര്‍ ജയാനന്ദന്റെ കൂട്ടാളിയും ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയിലായി. കാസര്‍ഗോഡ് പനയാല്‍ ഗ്രാമം പെരിയാട്ടമുക്കം കല്ലടവളപ്പില്‍ റിയാസ്, കാസര്‍ഗോഡ് നെല്‍ക്കള റോഡില്‍ അഹമ്മദ് കബീര്‍ എന്നിവരെയാണ് എസ്‌ഐ ടി.എസ്. റെനീഷും സംഘവും കാസര്‍ഗോഡുനിന്നും അറസ്റ്റുചെയ്തത്.  പ്രതി റിയാസ് കൊലപാതകം, മോഷണം, അടിപിടി തുടങ്ങിയ കേസുകളടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20ഓളം കേസുകളില്‍ പ്രതിയാണ്.

2010ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും റിപ്പര്‍ ജയാനന്ദനോടൊപ്പം ജയില്‍ചാടുകയും പിടിക്കപ്പെട്ടശേഷം കര്‍ണാടകയിലെ മംഗലാപുരത്തുനിന്നു പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെടുകയും ചെയ്ത പ്രതിയാണ്. ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയാണ്. കൂട്ടാളി അഹമ്മദ് കബീര്‍ 10 കേസുകളില്‍ പ്രതിയായശേഷം ഗള്‍ഫിലേക്കു കടക്കുകയായിരുന്നു.

പോട്ട ജംഗ്ഷനിലെ ഒരു വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന സ്‌കോര്‍പിയോ കാര്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. ചാലക്കുടി ഡിവൈഎസ്പി എസ്.സാജുവിന്റെ നേതൃത്വത്തില്‍ കുറച്ചുനാളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സിഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തി ല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. മൂസ, ഷിജോ തോമസ്, ജിബി ബാലന്‍, എ.യു.റെജി, ബിനു രാമന്‍ എന്നിവരും ഉണ്ടായിരുന്നു.

Related posts