അലനല്ലൂര്‍: ഉപഭോക്താക്കള്‍ മീറ്റര്‍ വാങ്ങണം. കെഎസ്ഇബി ജനങ്ങളെ വലയ്ക്കുന്നു. പുതിയതായി വൈദ്യുതി കണക്്ഷനെടുക്കുന്ന വര്‍ക്കു വേണ്ട വൈദ്യുതി മീറ്റര്‍ ഉപഭോക്താക്കള്‍ തന്നെ വാങ്ങണമെന്ന നിയമമാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. അലനല്ലൂര്‍, മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസുകളില്‍ നിന്നാണ് ഇത്തരത്തില്‍ തിരിച്ചടി നേരിടുന്നത്. പുതിയ തീരുമാനമായിട്ട് ഒരുമാസത്തോളമായി. നേരത്തെ മീറ്ററുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലൈന്മാന്മാര് വീടുകളില്‍ എത്തിക്കുകയായിരുന്നു പതിവ്.
പുതിയ നിയമം അനുസരിച്ച് മീറ്റര്‍ നേരിട്ടുചെന്ന് വാങ്ങണമെന്നായി. ഇതുലഭിക്കുന്നതാകട്ടെ പാലക്കാട് അല്ലെങ്കില്‍ ഷൊര്‍ണൂരിലെ ഔട്ട്ലെറ്റുകളില് മാത്രമാണ്. വാങ്ങുമ്പോള്‍ ഗുണനിലവാരം പരിശോധിച്ചു നോക്കാനും സംവിധാനമില്ല. സിംഗിള്‍ ഫേസ് മീറ്ററിനു 845 രൂപയാണ് ഔട്ട്ലെറ്റുകളില് ഈടാക്കുന്നത്. നേരത്തെയിതു 950 രൂപയ്ക്കു വീട്ടിലെത്തി ഫിറ്റുചെയ്തു നല്‍കിയിരുന്നു.