‘സൗ​ഭാ​ഗ്യ​ത്തി​ന്‍റെ മോ​തി​രം’..!ഏ​റ്റ​വും കൂ​ടു​ത​ൽ വ​ജ്രം ഉ​പ​യോ​ഗി​ച്ച് ആ​ഭ​ര​ണം നി​ർ​മി​ച്ച ഇന്ത്യക്കാരൻ; ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയ ഹർഷിതിന്‍റെ മോതിരത്തെക്കുറിച്ചറിയാം…


ഏ​റ്റ​വും കൂ​ടു​ത​ൽ വ​ജ്രം ഉ​പ​യോ​ഗി​ച്ച് ആ​ഭ​ര​ണം നി​ർ​മി​ച്ച​തി​ന്‍റെ ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ര​ൻ. ജ്വ​ല്ല​റി ഉ​ട​മ​യും ജ്വ​ല്ല​റി ഡി​സൈ​ന​റു​മാ​യ ഹ​ർ​ഷി​ത് ബ​ൻ​സാ​ലാ​ണ് റി​ക്കാ​ർ​ഡി​നു​ട​മ. 12,638 ചെ​റു​വ​ജ്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​മ​ന്തി​പ്പൂ​വി​ന്‍റെ മാ​തൃ​ക​യി​ൽ മോ​തി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

165 ഗ്രാ​മാ​ണ് മോ​തി​ര​ത്തി​ന് (5.8 ഔ​ൺ​സ്) ഭാ​രം. ‘സൗ​ഭാ​ഗ്യ​ത്തി​ന്‍റെ മോ​തി​രം’ എ​ന്നാ​ണ് ഇ​തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വി​ര​ലി​ൽ അ​ണി​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മോ​തി​ര​ത്തി​ന്‍റെ നി​ർ​മാ​ണം.

2018ൽ ​സൂ​റ​ത്തി​ൽ ആ​ദ്യ​ത്തെ ജ്വ​ല്ല​റി തു​റ​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് 6690 വ​ജ്രം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച മോ​തി​ര​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടെ​യാ​ണ് പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​ജ്ര​മു​പ​യോ​ഗി​ച്ചു​ള്ള ആ​ഭ​ര​ണം നി​ർ​മി​ക്കു​ക​യെ​ന്ന ആ​ഗ്ര​ഹം ബ​ൻ​സാ​ലി​ന്‍റെ മ​ന​സി​ൽ ക​ട​ന്ന​ത്. 2018ൽ ​മോ​തി​രം നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ചു. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്.

ഒ​രോ വ​ജ്ര​വും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​റ്റ​വും മി​ക​ച്ച വ​ജ്ര​ങ്ങ​ളാ​ണ് മോ​തി​രം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ബ​ൽ​സാ​ൽ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മോ​തി​രം എ​ന്തു വി​ല​ന​ൽ​കി​യും സ്വ​ന്ത​മാ​ക്കാ​ൻ ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്.

പ​ക്ഷെ മോ​തി​രം വി​ൽ​ക്കേ​ണ്ടെ​ന്നാ​ണ് ബ​ൻ​സാ​ലി​ന്‍റെ തീ​രു​മാ​നം.​അ​തു​കൊ​ണ്ട് ഇ​തി​ന്‍റെ വി​ല​യെ​ത്ര​യാ​ണെ​ന്ന കാ​ര്യ​വ​വും ബ​ൻ​സാ​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വി​ല​മ​തി​ക്കാ​നാ​വാ​ത്ത ഒ​ന്നാ​ണി​തെ​ന്നാ​ണ് ബ​ൻ​സാ​ലി​ന്‍റെ പ​ക്ഷം.

ഏ​റ്റ​വു​മ​ധി​കം വ​ജ്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ഭ​ര​ണം നി​ർ​മി​ച്ച​തി​ന്‍റെ നി​ല​വി​ലെ ഗി​ന്ന​സ് റി​ക്കാ​ർ​ഡും ഇ​ന്ത്യ​ക്കാ​ര​നാ​ണ്. 7801 വ​ജ്ര​ങ്ങ​ളു​പ​യോ​ഗി​ച്ച് ഹൈ​ദ​ബാ​ദ് സ്വ​ദേ​ശി കോ​ട്ടി ശ്രീ​കാ​ന്താ​ണ് ആ​ഭ​ര​ണം നി​ർ​മി​ച്ച​ത്.

Related posts

Leave a Comment