സിനിമ മേഖലയിലെ കേട്ടുകേള്‍വികള്‍ എല്ലാം സത്യമാകണമെന്നില്ല..എന്നാല്‍ കുറെ നാളായി കേട്ടുകേള്‍വി മാത്രമായി നിന്നിരുന്ന ഒരു കാര്യം ഇപ്പോള്‍ സത്യമായിരിക്കുകയാണ്. ദീപിക പദുക്കോണ്‍ പദ്മാവതിയാകുമെന്നുള്ള വാര്‍ത്തകള്‍ കുറച്ചുനാളായി കേള്‍ക്കുന്നതാണ്. എന്നാല്‍ അത് കള്ളമാണെന്നും സത്യമാണെന്നും രണ്ടുതരത്തിലുള്ള വാദഗതികള്‍ ഉണ്ടായിരുന്നെങ്കിലും ദീപികയുമായി ബന്ധപ്പെട്ട വൃത്തങ്ങളൊന്നും ഈ വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞദിവസം പദ്മാവതി സിനിമയുടെ സംഗീതസംവിധായകന് ശ്രേയസ് പുരാണിക് ദീപിക തന്നെയായിരിക്കും പദ്മാവതിയായി എത്തുക എന്നത് സ്ഥിരീകരിച്ചതോടെ വെറും കേട്ടുകേള്‍വിയായിരുന്ന വാര്‍ത്ത സത്യമാവുകയായിരുന്നു.സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും തിരക്കഥ ഒരുക്കുന്നത്.സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.