വെള്ളറട: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടു പോയി ഒളിവില്‍ കഴിഞ്ഞ ഓട്ടോ ഡ്രൈവറെ ചെന്നൈയില്‍ നിന്നു പിടികൂടി. വെള്ളറടയിലെ സ്വകാര്യ സ്കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വാഴിച്ചല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കുഴിക്കര തടത്തരികത്തു വീട്ടില്‍ ഉദയലാല്‍ (30) ആണ് കടത്തിക്കൊണ്ടുപോയത്.പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച വെള്ളറട പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. സിഐ രവീന്ദ്രന്‍, എസ്‌ഐ നിയാസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
