പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് ശക്തി പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണയും പത്തനംതിട്ടയില്‍ നടന്നു. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന റാലി കളക്ടറേറ്റ് പരസരത്തുനിന്നാരംഭിച്ച്് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലേക്ക് എത്തി. തുടര്‍ന്ന് നടന്ന ധര്‍ണ എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റംഗം റ്റി.എം. ഹാജിറ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ മേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടു കള്‍ തിരുത്തണമെന്ന് ആവ ശ്യപ്പെ ട്ടുകൊണ്ട് സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന പൊതുപ ണിമുടക്കില്‍ എല്ലാ ജീവനക്കാരും പങ്കെടുക്ക ണമെന്ന് റ്റി.എം. ഹാജിറ ആവശ്യപ്പെട്ടു. ധര്‍ണ യില്‍ എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് എം.എ. അജി ത്കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.വി. സുരേഷ്കുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഡി സുഗതന് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. എസ്. മുരളീധരന് നായര്‍, എസ്. ജയശ്രീ, ജില്ലാ ഭാരവാഹികളായ എം. കെ. ശമുവേല്‍, എസ്. സുഷമ, എ. ഫിറോസ്, ഏരിയ സെക്രട്ടറിമാരായ ജി. അനീഷ്കുമാര്‍, പി. എന്‍. അജി, എന്‍. ശ്രീകുമാര്‍, പി. ബി. മധു, എം. എസ്. വിനോദ്, ജി. ബിനുകുമാര്‍, പി. അനൂപ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
ജീവനക്കാര്‍ തെരുവിലിറങ്ങിയതോടെ ഓഫീസുകളില്‍ സ്തംഭനാവസ്ഥ
പത്തനംതിട്ട: ജോലിസമയത്ത് ജീവനക്കാര്‍ തെരുവിലിറങ്ങിയതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസുകളിലെത്തിയവര്‍ കുടുങ്ങി.ഭരണാനുകൂല സംഘടനയായ എന്‍ജിഒ യൂണിയന് ഇന്നലെ നടത്തിയ രാഷ്ട്രീയ സമരം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖവിലയ്ക്കെടുക്കാതെയാണ് ജീവനക്കാര്‍ കൂട്ടമായി ഓഫീസുകളില്‍ നിന്നു വിട്ടുനിന്ന് പ്രകടനവും ധര്‍ണയും നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നു.
കളക്ടറേറ്റില്‍ ജോലിക്കെത്തിയവര്‍ പഞ്ചിംഗ് നടത്തി ഓഫീസില്‍ കയറുകയും അരമണിക്കൂ റിനുള്ളില്‍ സമരത്തിനായി പുറത്തു പോകുകയുമാ യിരുന്നു. ഒരു മണിക്കൂര്‍ സമയത്തേക്ക് മേലധികാ രികളുടെ അനുവാദത്തോടെയാണ് ജീവനക്കാര്‍ കളക്ടറേറ്റ് വിട്ടത്. മിനി സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ ഒപ്പിട്ടശേഷം സമരത്തിനിറങ്ങുകയായിരുന്നു. കളക്ടറേറ്റില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനത്തിലും തുടര്‍ന്ന് ധര്‍ണയിലും പങ്കെടുത്തവര്‍ തിരികെ വന്നത് ഉച്ചകഴിഞ്ഞു രണ്ടിനു ശേഷം. കളക്ടറേറ്റില്‍ പഞ്ചിംഗ് ഉള്ളതിനാല്‍ ഇവര്‍ക്കു തിരിച്ചെത്തേണ്ടി വന്നു. പ്രധാന നേതാക്കള്‍ ഉച്ചവരെ അവധിയെടുത്താണ് ധര്‍ണയില്‍ പങ്കെടുത്തത്.
തിരുവല്ല, റാന്നി, അടൂര്‍, കോന്നി താലൂക്കുകളിലുള്ള പ്രവര്‍ത്തകര്‍ ഓഫീസിലെത്തി ഒപ്പിട്ട ശേഷം മേലധികാരികളുടെ അനുവാദത്തോടെ പത്തനംതിട്ടയിലെ പ്രകടനത്തിന് എത്തിയിരുന്നു. ഇവരില്‍ പലരും തിരിച്ചെത്തിയില്ലെന്നാണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്. താലൂക്ക് ഓഫീസുകളില്‍ വിവിധാവശ്യങ്ങള്ക്കെത്തിയ ജനങ്ങള്‍ ജീവനക്കാരില്ലാത്തതിനാല്‍ തിരിച്ചു പോയി.
കളക്ടറേറ്റില്‍ എത്തിയ ജനങ്ങള്‍ ജീവനക്കാ രില്ലാത്തതു കാരണം മണിക്കൂറുകളോളം കാത്തിരുന്നു. ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പത്തനംതിട്ടയിലെ ധര്‍ണ അവസാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതയ്ക്കും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്കു കരുത്തുപകരാനുമായി എന്‍ജിഒ യൂണിയന് നടത്തിയ പ്രകടനവും ധര്‍ണയും നടത്തിയത്. എന്നാല്‍, ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കല്‍ ഉള്‍പ്പെടെ ജീവനക്കാരുടേതായ ഒരു ആവശ്യവും സമരക്കാര്‍ ഉന്നയിച്ചതുമില്ല.