സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്രകഥാപാത്രമാക്കി അശോക് നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സവാരി തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്, സുനില്‍ സുഖദ, മണികണ്ഠന് പട്ടാമ്പി, വി.കെ. ബൈജു, നന്ദകിഷോര്‍, രാജ്കുമാര്, ലെന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
റോയല്‍ വിഷന്റെ സഹകരണത്തോടെ ഓപ്പണ്‍ഡ് ഐസ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.ബി. പ്രജിത്ത് നിര്‍വഹിക്കുന്നു. എഡിറ്റര്‍ – ജിതിന്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിന്സണ് മുണ്ടാടന്‍.
കല – അരുണ്‍ അര്ജുന്, മേക്കപ്പ് – പുനലൂര്‍ രവി, വസ്ത്രാലങ്കാരം – കുക്കു ജീവന്, സ്റ്റില്‍സ് – രഘു ഇക്കൂട്ട്, അസോസിയേറ്റ് ഡയറക്ടര്‍ – സന്തോഷ് കുട്ടമ്മത്ത്, സംവിധാന സഹായികള്‍ – പ്രശാന്ത് കണ്ണൂര്‍, ശിവന്, പ്രൊഡക്ഷന്‍ മാനേജര്‍ – ഫ്രാന്‍സിസ്, വാര്‍ത്താ പ്രചാരണം – എ.എസ്. ദിനേശ്.