തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് ആക്രമിച്ച സംഭവത്തില്‍ രോഷാകുലനായി വി.എസ്. അച്യുതാനന്ദന് ഡിജിപിയോട് ഫോണില്‍ സംസാരിച്ചു. പോലീസ് എന്താണ് കാണിയ്ക്കുന്നതെന്ന് വി.എസ് ഡിജിപി ലോക്നാഥ് ബെഹ്റയോട് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും തടയുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന് ഡിജിപിയോട് നിര്‍ദേശിച്ചു.
പോലീസ് എന്താണ് കാണിക്കുന്നത്? കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ പോലീസ് ആക്രമിച്ച സംഭവത്തില്‍ ഡിജിപിയോട് രോഷാകുലനായി വി.എസ് അച്യുതാനന്ദന്
