രാഹുൽ 17ന്  വയനാട്ടിൽ ; രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത  പാ​പ​നാ​ശി​നി സ​ന്ദ​ർ​ശിക്കും; വയനാട്ടിലെ വാർറൂമിൽ ദി​വ്യ സ്പ​ന്ദ​ന

റെ​നീ​ഷ് മാ​ത്യു


ക​ണ്ണൂ​ർ: അ​ച്ഛ​ൻ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത തി​രു​നെ​ല്ലി​യി​ലെ പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രി​ക്കും വ​യ​നാ​ട് ലോ​ക്സ​ഭാ​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ആ​റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​നം. 16 ന് ​കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം 17 നാ​ണ്.

16ന് ​തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക കൊ​ടു​ക്കാ​ൻ എ​ത്തി​യ ദി​വ​സം രാ​ഹു​ലും പ്രി​യ​ങ്ക​യും പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ്മ​തം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളാ​ൽ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

പാ​പ​നാ​ശി​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം ക​ൽ​പ്പ​റ്റ ഒ​ഴി​കെയു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പ്ര​ചാ​ര​ണം. ഓ​രോ മ​ണ്ഡ​ല​ത്തി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​സം​ഗി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി, വ​ണ്ടൂ​ർ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, തി​രു​വ​ന്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ എം​പി​യും സി​നി​മാ താ​ര​വു​ം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദി​വ്യ സ്പ​ന്ദ​ന​യും ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ആ​ണ് രാ​ഹു​ലി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

തി​രു​വ​ന്പാ​ടി മു​ക്കം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം. ക​ൽ​പ്പ​റ്റ​യി​ലും ഏ​റ​നാ​ടും ഇ​വ​രു​ടെ മേ​ഖ​ലാ ക​മ്മി​റ്റി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​നോ​ദ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മീ​ഡി​യ​സം​ഘ​വും വാ​ർ റൂ​മി​ന്‍റെ ഭാ​ഗ​മാ​ണ്.

Related posts