സാംബിയന്‍ പ്രസിഡന്റായി എഡ്ഗാര്‍ ലുംഗു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ld-sambapresidentലുസാക: സാംബിയന്‍ പ്രസിഡന്റായി എഡ്ഗാര്‍ ലുംഗു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാട്രിയോട്ടിക് ഫ്രണ്ട് സ്ഥാനാര്‍ഥിയായ ലുംഗുവിന് 50.35 ശതമാനം വോട്ടാണ് ലഭിച്ചത്. ലിംഗുവിന്റെ മുഖ്യ എതിരാളി യുനൈറ്റഡ് പാര്‍ട്ടി ഫോര്‍ നാഷണല്‍ ഡെവലപ്‌മെന്റിലെ (യുപിഎന്‍ഡി) ഹകായ്‌ന്ദെ ഹിഷിലേമക്ക് 47.67 ശതമാനം വോട്ടുകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നിട്ടുണ്‌ടെന്നും ഇതു സംബന്ധിച്ച് ഭരണഘടനാ കോടതിയില്‍ പരാതി നല്‍കുമെന്നും ഹിഷിലേമക്ക് പറഞ്ഞു.

Related posts