അന്തിക്കാട് ചിത്രത്തില്‍ അനുപമ?

Anupamaദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രേമം എന്ന സിനിമയില്‍ മേരിയായെത്തിയ അനുപമ പരമേശ്വരന്‍ നായികയാകുമെന്നു റിപ്പോര്‍ട്ടുകള്‍.   ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു തൃശൂര്‍ക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ അനുപമ

പരമേശ്വരന്‍ ദുല്‍ഖറിന്റെ നായികയാകുമെന്ന് പറയുന്നു. അനുപമയ്‌ക്കൊപ്പം മറ്റൊരു നായിക കൂടെ ചിത്രത്തില്‍ ഉണ്ടാകും. എന്നാല്‍ ആ നായികയാരാണെന്ന് തീരുമാനിച്ചിട്ടില്ല. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം സത്യന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥ എഴുതുകയാണ്. തൃശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Related posts