സൂര്യപുത്രി വീണ്ടും മലയാളത്തിലെത്തുന്നു

amalaഎന്റെ സൂര്യപുത്രിക്ക് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അമല വീണ്ടും മലയാളത്തിലെത്തുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലേക്കു തിരിച്ചുവരുന്നത്. മഞ്ജുവാര്യര്‍ മുഖ്യവേഷത്തിലെത്തു ന്ന ചിത്രത്തില്‍ ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയുടെ വേഷമാണ് അമലയ്ക്ക്. കിസ്മത്തിലെ നായ കന്‍ ഷെയ്ന്‍ നിഗമും ചിത്രത്തില്‍ പ്രധാന     വേഷത്തിലെത്തുന്നുണ്ട്. ഷാന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ഇറോസ് ഇന്റര്‍നാഷണലും മാക്്‌ട്രോ ഫിലിം സും ചേര്‍ന്നാണ് നിര്‍മാണം. മുരളി ഗോപി അരുണ്‍കുമാര്‍ അരവിന്ദ് പ്രൊജക്ടില്‍ അമല മലയാളത്തില്‍ വീണ്ടുമെത്തുന്നു എന്നു നേരത്തേ  വാര്‍ത്തയുണ്ടായിരുന്നെങ്കിലും അമല പിന്നീട് പിന്മാറുകയായിരുന്നെന്നാണ് സൂചന.  എന്റെ സൂര്യപുത്രി ക്ക് ശേഷം ഉള്ളടക്കം എന്ന ചിത്രത്തിലും അമല ശ്രദ്ധേയമായ വേഷത്തില്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയ രംഗം വിട്ട് കുടുംബിനിയായി കഴിയുകയായിരുന്നു. തെലുങ്ക് നടന്‍ നാഗാര്‍ജു നയാണ് അമലയെ വിവാഹം കഴിച്ചത്.

Related posts