കത്രീന ബംഗ്ലാവ് വാങ്ങിയെന്ന്

ഇങ്ങനെയൊക്കെ വിളിക്കാമോ?ബോളിവുഡ് സുന്ദരി കത്രീനാ കെയ്ഫ് മുംബൈയില്‍ സ്വന്തമായൊരു ബംഗ്ലാവ് വാങ്ങിയതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ താരം ഇവിടെ താമസം തുടങ്ങുമെന്നാണ് വിവരം. ബോളിവുഡിലെ ചോക്ലേറ്റ് നായകനായ രണ്‍ബീര്‍ കപൂറുമായി കത്രീന മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാതെ തന്നെ ഇരുവരും ചേര്‍ന്ന് മുംബൈയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങി ഒരുമിച്ചു താമസിക്കുകയായിരുന്നു.

അടുത്തിടെ ഇവരുടെ പ്രണയം തകര്‍ന്നതോടെ രണ്ടുപേരും രണ്ടിടത്ത് താമസമായി. ഇതോടെയാണ് മുംബൈ നഗരത്തില്‍ തനിക്കു സ്വന്തമായി ഒരു സ്ഥിരതാമസസ്ഥലം വേണമെന്ന് കത്രീന തീരുമാനിച്ചത്. അതേസമയം, പുതിയ താമസസ്ഥലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related posts