ചങ്ങരംകുളം: വിവാഹദിനത്തില്‍ പ്രകൃതി സംരക്ഷണത്തിന്റെ മാതൃക കാട്ടി ദമ്പതികള്‍ ശ്രദ്ധേയരായി. കഴിഞ്ഞ ദിവസം വിവാഹിതരായ ചിയ്യാനൂര്‍ അയ്യോത്തകുന്ന് സ്വദേശിയായ റിയാസ് ആണ് വിവാഹദിവസം വധു വെളളാര്‍ക്കാട് പാലക്കപ്പറമ്പില്‍ സല്‍മയുമൊന്നിച്ച് വീട്ടുപടിക്കല്‍ മരംനട്ട് മാതൃകയായത്. തികഞ്ഞ പ്രകൃതി സ്‌നേഹിയും പ്രവാസിയുമായ റിയാസ് വിവാഹ പന്തലില്‍നിന്ന് വീടിനോടുചേര്‍ന്ന സ്ഥലത്ത് മരം നട്ടതിനുശേഷമാണ് വീട്ടിലേക്ക് പ്രവേശിച്ചത്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നാട്ടുകാര്‍ക്കും റിയാസിന്റെ വ്യത്യസ്തമായ മാതൃക കൗതുകക്കാഴ്ചയായി. വിവാഹദിനത്തില്‍ മരം നട്ടത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്കുകൂടി പ്രചോദനമാകട്ടെ എന്ന ഉദ്ദേശ്യത്തോടെയാണെന്നും റിയാസ് പറഞ്ഞു.