ചാലക്കുടി: ഒരു നൂറ്റാണ്ട് മുമ്പ് വിജയരാഘവപുരം എന്ന ഗ്രാമം സ്ഥാപിച്ച ദിവാന്‍ വിജയരാഘവാചാര്യരുടെ ജന്മദിനം ആദ്യമായി നാട്ടുകാര്‍ ആഘോഷിച്ചു. ദിവാന്‍ ഇവിടെ ആരംഭിച്ച സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ സ്മൃതിമണ്ഡപത്തില്‍ നാട്ടുകാരും വിദ്യാര്‍ഥികളും പുഷ്പാര്‍ച്ചന നടത്തി. പ്രധാനാധ്യാപികയുടെ ചാര്‍ജ് വഹിക്കുന്ന ഇ.കെ.അംബിക ദീപം തെളിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബു വാലപ്പന്‍ അധ്യക്ഷത വഹിച്ചു. ദിവാന്റെ ഛായാചിത്രവുമായി സ്മൃതിയാത്ര നടന്നു.
കെ.വി.കാര്‍ത്യായനി, വി.വി.വേലായുധന്‍, വി.എം.സുബ്രന്‍, പി.ആര്‍.ഉണ്ണികൃഷ്ണന്‍, പി.കെ.ഹരിദാസ്, യു.എം.സുനില്‍കുമാര്‍, എം.ശിവദാസന്‍, ജോയ് കണ്ണമ്പുഴ, ടി.നന്ദകുമാര്‍, ദേവസി പാലക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.സ്മൃതി നിറവ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.
വി.ആര്‍പുരത്തെ മുന്‍ കൗണ്‍സിലര്‍മാരായിരുന്ന സി.പി.സുബ്രന്‍, ടി.പി.കുഞ്ഞയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പന്‍, ഫാ. സെബാസ്റ്റ്യന്‍ നടവരമ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.