തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ലക്ഷങ്ങള്‍ കവര്‍ന്നു

ATM1തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. രണ്ടു പേര്‍ക്ക് പണം നഷ്ടമായി. ചെമ്പഴന്തി സ്വദേശി വിനീതിനും പ്രവാസി മലയാളി അരവിന്ദിനുമാണ് പണം നഷ്ടമായത്. അരവിന്ദിന് 52,500 രൂപയും വിനീതിന് 49,000 രൂപയുമാണ് നഷ്ടമായത്.ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് അരവിന്ദിന് പണം നഷ്ടമായത്. പല എടിഎമ്മുകളില്‍നിന്നായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. കാനറ ബാങ്കിന്റെ പട്ടം ശാഖയില്‍ നിന്നാണ് വിനീതിന് പണം നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts