ഈഡന് ഗാര്ഡന് ടെസ്റ്റില്‍ ഒരു റണ്‍സ് മാത്രമെടുത്തു പുറത്തായ ശിഖര്‍ ധവാനെതിരേ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപ വര്‍ഷം. മികച്ച ഫോമിലുള്ള ഗൗതം ഗംഭീറിനെ ഒഴിവാക്കി ധവാനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ധവാനെ മാത്രമല്ല ഗംഭീറിനെ തഴഞ്ഞ് മോശം ഫോമിലുള്ള ധവാനെ ടീമിലുള്‍പ്പെടുത്തിയ വിരാട് കോഹ് ലിയ്ക്കും കിട്ടി കണക്കിനു തെറി. ആരാധകര്‍ മാത്രമല്ല, മുന്‍താരങ്ങളും നിലവിലെ താരങ്ങളുമെല്ലാം ധവാനെതിരേ വിമര്‍ശനശരങ്ങളാണ് എയ്തുവിട്ടത്.
ഗംഭീറിനു മേല്‍ കോഹ്ലി നടപ്പാക്കിയത് ഒരു തരത്തില്‍ സര്‍ജിക്കല്‍ സ്െ്രെടക്കായിരുന്നെന്നാണു രവീന്ദ്ര ജഡേജ ട്വിറ്ററില്‍ കുറിച്ചത്. ആശിഷ് നെഹ്റയുടെ ട്വീറ്റായിരുന്നു ബഹുരസം, ഗൗതം ഗംഭീറിനു പകരം ധവാനെ ടീമിലെടുത്തതിനെ ഹണിമൂണാഘോഷിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിനെ അവഗണിച്ച് ബംഗ്ലാദേശിനെ തിരഞ്ഞെടുക്കുന്നതിനോടാണു നെഹ്റ താരതമ്യപ്പെടുത്തിയത്.
മഹേന്ദ്ര സിംഗ് ധോണിയുടെ കഥ പറയുന്ന ‘എംഎസ് ധോണി: ദി അണ് ടോള്‍ഡ് സ്റ്റോറി’” എന്ന സിനിമ കാണാന്‍ വേണ്ടിയാണ് ധവാന് നേരത്തെ ഔട്ടായതെന്നും കമന്റുകളുണ്ട്.മാഗി ന്യൂഡില്‍സിന്റെ അടുത്ത ബ്രാന്‍ഡ് അംബാസഡര്‍ ധവാനാകുമെന്നാണ് വേറൊരു കമന്റ്, മാഗി ന്യൂഡില്‍സിന് വേണ്ടി വരുന്നത് രണ്ടു മിനിറ്റാണെങ്കില്‍ ധവാന് ക്രീസില്‍ ചെലവിടുന്നതും ഏറെക്കുറേ സമാനമാണെന്നാണു നിരീക്ഷണം.
മൈക്കള്‍ ജാക്സണും ധവാനും തമ്മില്‍ ഒരു സാമ്യമുണ്ടെന്നും, രണ്ടു പേരും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ഗ്ലൗ ധരിക്കുന്നതെന്നും ചിലര്‍ പറയുന്നു.ധവാന്റെ സമീപകാല പ്രകടനം ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആന്റിഗ്വയില്‍ ആദ്യ ഇന്നിംഗ്സില്‍ നേടിയ 84 റണ്‍സിനു ശേഷം യഥാക്രമം 27, 26, 1 എന്ന നിലയിലാണ് ധവാന് പരമ്പര അവസാനിപ്പിച്ചത്. ദുലീപ് ട്രോഫിയുടെ ഫൈനലില്‍ രണ്ടിംന്നിംഗ്സുകളിലും 29 റണ്‍സ് വീതമെടുക്കാനേ ധവാനു കഴിഞ്ഞുള്ളൂ.