ബോളിവുഡ് സുന്ദരി സോനം കപൂര്‍ ആണ്‍ സുഹൃത്തിനോടൊപ്പം ലണ്ടനില്‍ കറങ്ങിനടന്നതാണ് ബോളിവുഡില്‍നിന്നുള്ള പുതിയ വാര്‍ത്ത. സോനം കഴിഞ്ഞ രണ്ടു വര്‍ഷമായി ഡല്‍ഹി കേന്ദ്രമായി ബിസിനസ് നടത്തുന്ന ആനന്ദ് അഹൂജയുമായി ഡേറ്റിംഗിലാണ്. ആനന്ദ് അഹൂജയുമൊത്താണ് സോനം ലണ്ടന്‍ തെരുവോരങ്ങളിലൂടെ കറങ്ങിനടന്നത്. സോനവും ആനന്ദും ലണ്ടനില്‍ കറങ്ങിനടക്കുന്ന ചിത്രങ്ങള്‍ സോനം കപൂര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. സോനവും ആനന്ദും തങ്ങളുടെ രഹസ്യബന്ധത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ലണ്ടനില്‍ അവധി ആഘോഷിക്കാനാണ് സോനം ആനന്ദിനോടൊപ്പം എത്തിയത്.
ബോയിഫ്രണ്ടിനൊപ്പം സോനം ലണ്ടനില്‍
