ഇങ്ങനെയൊക്കെ ചെയ്യാമോ? ബഡായി ബംഗ്ലാവില്‍ മുകേഷിന്റെ തട്ടുപൊളിപ്പന്‍ ഡാന്‍സ്; ഒരു എംഎല്‍എയില്‍നിന്ന് പ്രതീക്ഷിക്കാത്ത കാര്യമെന്ന് ജനങ്ങള്‍; മറുപടിയുമായി മുകേഷ് രംഗത്ത്

mukesh 2 നടന്‍ മുകേഷ് രസികനാണ്. ഏതു സമയത്തും അതു അര്‍ധരാത്രിയിലാണെങ്കില്‍ പോലും കൗണ്ടറിന് തിരിച്ചൊരു കൗണ്ടറടിക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ട്. പാതിരാത്രി വിളിച്ച ആരാധകന് ഉചിതമായ മറുപടി നല്കുന്ന ഓഡിയോ ഒരുകാലത്ത് സോഷ്യല്‍മീഡിയയില്‍ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊല്ലംകാരുടെ പ്രിയ എംഎല്‍എയായതോടെ അഭിനയജീവിതത്തിനൊപ്പം പൊതുപ്രവര്‍ത്തകന്റെ റോളും ഭംഗിയായി കൊണ്ടുപോകുകയാണ് മുകേഷ്. അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ എംഎല്‍എ ആയ ശേഷമുണ്ടായ രസകരമായ സംഭവങ്ങള്‍ അദേഹം പങ്കുവച്ചു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുമ്പ്  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിനുവേണ്ടി ഒരു എപ്പിസോഡ് ഷൂട്ട് ചെയ്തിരുന്നു. അതില്‍ ഒരു രംഗത്തില്‍ മച്ചാനേ വാ എന്ന പാട്ടിനു ഞാന്‍ നൃത്തം ചെയ്യുന്നുണ്ട്. നേരത്തെ ഷൂട്ട് ചെയ്തിരുന്നെങ്കിലും എംഎല്‍എ ആയി കുറച്ചു കഴിഞ്ഞാണ് പരിപാടി ടെലികാസ്റ്റ് ചെയ്തത്. അതോടെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ വന്നു തുടങ്ങി. പലരും വിളിച്ചുപറഞ്ഞു, ഒരു എംഎല്‍എയില്‍നിന്ന് ഇതു പ്രതീക്ഷിച്ചില്ല. എന്തായാലും ഒരു എംഎല്‍എ ഇതൊക്കെയെ ചെയ്യാവുയെന്ന മനോഭാവം മാറാന്‍ ഈ സംഭവം വഴിവച്ചു. വിമര്‍ശനങ്ങളെ അതിന്റെ വഴിക്കുവിടുന്നു.

ഒരു ദിവസം ഒരാള്‍ എന്നെ വിളിച്ചു. കാസര്‍ഗോഡു നിന്നാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആള്‍ക്ക് അറിയേണ്ടത് സിനിമാരംഗത്ത് എല്ലാവരും തമ്മില്‍ പ്രണയത്തിലാണല്ലോ, അതു ശരിയാണോ എന്നാണ്. ഞാന്‍ പറഞ്ഞു-സുഹൃത്തേ ആറുമാസം മുമ്പായിരുന്നെങ്കില്‍ ഞാനിതിനു മറുപടി പറഞ്ഞേനെ. ഇപ്പോള്‍ ഞാനൊരു എംഎല്‍എ ആണ്. നിങ്ങള് കൂടെയുള്ളവരോട് ചോദിച്ചുനോക്ക് ഇത്തരമൊരു കാര്യം എംഎല്‍എയോട് ചോദിക്കുന്നത് ശരിയാണോയെന്ന്. അടുത്ത സെക്കന്‍ഡില്‍ അയാള്‍ ഫോണ്‍വച്ചു.

Related posts