നടുറോഡില്‍ പീഡനശ്രമം; പത്താം ക്ലാസ് വിദ്യാര്‍ത്ഥി പിടിയില്‍

ktm-peedanamപന്തളം: നടുറോഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്ക ള്‍ക്കൊപ്പം സ്റ്റേഷനിലെത്തിച്ച പ്രതിയെ ചൈല്‍ഡ് പ്രൊബേഷനറി ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാക്കി. കഴിഞ്ഞ 19ന് പന്തളം കവലയ്ക്ക് സമീപം പഞ്ചായത്ത് റോഡില്‍ വച്ചായിരുന്നു സംഭവം. നടന്നു വരികയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മെഴുവേലി പഞ്ചായത്ത് പരിധിയില്‍ പെടുന്ന ഒരു സ്കൂളിലെ വിദ്യാര്‍ഥിയാണ് പിടിയിലായത്.

Related posts