കോഡ് ഫിഷ് അഥവാ കടല്പൂച്ചൂടി എന്ന മീന്‍ ശാസ്ത്രലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മീനുകള്‍ ഇണകളെ ആകര്‍ഷിക്കുന്ന രീതി ദേശങ്ങള്‍ക്കനുസരിച്ച് മാറുന്നുവെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. കടലിലെ താപനില ഉയരുന്നതിനനുസരിച്ച് വടക്കോട്ട് നീന്തുന്നതും ഇവരുടെ പ്രത്യേകതയാണ്.
അമേരിക്കയിലുള്ള കോഡ് ഫിഷുകളും യൂറോപ്പിലുള്ള കോഡ്ഫിഷുകളും ഇണകളെ ആകര്‍ഷിക്കാ ന് വ്യത്യസ്ത രീതിയാണ് പയറ്റുന്നതെന്നാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫസര്‍ സ്റ്റീവ് സിംപ്സണ് പറയുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു രൂപപ്പെട്ട സ്ഥലമാണ് പരമ്പരാഗതമായി ഇവ ഇണചേരാനായി ഉപയോഗിക്കുന്നത്. അതിനാല്‍തന്നെ അവിടെയൊരു പ്രാദേശികവാദം രൂപപ്പെട്ടിട്ടുണ്ടെന്നും സിംപ്സണ് കൂട്ടിച്ചേര്‍ത്തു.
ഇവര്‍ വളരെ ഉയര്‍ന്ന ശബ്ദമുണ്ടാക്കിയാണ് പ്രജനന സ്ഥലത്ത് സംഗമിക്കുന്നതെന്നും കടല്‍വെള്ളത്തിന്റെ സാന്ദ്രത അന്തരീക്ഷത്തിന്റെ നൂറുകണക്കിന് മടങ്ങായതിനാല്‍ ശബ്ദം വളരെ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഇണയെ ആകര്‍ഷിക്കാനാണ് ഇത്തരം ശബ്ദമുണ്ടാക്കുന്നത്. സ്വിം ബ്ലാഡര്‍ എന്ന അവയവമുപയോഗിച്ചാണ് ഇവര്‍ ശബ്ദമുണ്ടാക്കുന്നത്. ഇണകളെ തങ്ങളുടെ സ്വാധീന പരിധിയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇണകളുമായി പരസ്പര ധാരണയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലാണ് ഇവര്‍ വടക്കോട്ട് വച്ചു പിടിക്കുന്നത്. കോണ്‍വാളില്‍ നിന്നും ലിവര്‍പൂളിലേക്ക് ഇത്തരം മീനുകള്‍ എത്തിയതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
അത്താഴത്തിന് മീന്‍ കഴിക്കുമ്പോള്‍ എല്ലാവരും ഇതൊക്കെയൊന്ന് ഓര്‍ക്കുന്നത് ന്ല്ലതാണെന്നും സിംപ്സണ് തമാശയായി പറയുന്നു. ശബ്ദ മലിനീകരണം മീനുകള്‍ക്ക് ഭീഷണിയാവുകയാണ്. പൂറത്തുനിന്നുള്ള ഉയര്‍ന്ന ശബ്ദങ്ങള്‍ മീനുകള്‍ തമ്മില്‍ ആശയവിനിമയത്തിന് ഭീഷണിയാവുകയും ചെയ്യുന്നു.
കോഡ് ഫിഷുകളുടെ സംരക്ഷണാര്‍ഥം പ്രജനന സീസണില്‍ മീന്‍ പിടിത്തക്കാര്‍ ഇവരുടെ പ്രജനന കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കുന്നു. ഇണയെ ആകര്‍ഷിക്കാന്‍ ശബ്ദമുണ്ടാക്കുന്ന ഒരേയൊരു മീനാണ് കോഡ് ഫിഷെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്തായാലും ഈ പുതിയ കണ്ടെത്തലോടെ കോഡ് ഫിഷ് ലോകപ്രശസ്തിയിലേക്കുയര്ന്നിരിക്കുകയാണ്.