റോഡ് വെട്ടിപ്പൊളിക്കാനുള്ള വാട്ടര്‍ അഥോറിറ്റിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

tvm-roadpoliപോത്തന്‍കോട്:  വീതികൂട്ടി നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പ്പണി നടത്താനുള്ള വാട്ടര്‍ അഥോറിറ്റി ജീവനക്കാരുടെ ശ്രമം നാട്ടുകാര്‍  തടഞ്ഞു.രണ്ട് മാസം മുന്‍പ് അഞ്ച് കോടി രൂപ മുടക്കി നവീകരണം പൂര്‍ത്തി യാക്കിയ കന്യാകുളങ്ങരനന്നാട്ടുകാവ് – പോത്തന്‍കോട് റോഡ് വെട്ടിപൊ ളിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.നന്നാട്ടുകാവ് പള്ളിനട സിഎസ്‌ഐ ചര്‍ച്ചിന് മുന്നിലെ റോഡിന്റെ ഭാഗത്താണ് ഇന്നലെ രാവിലെ വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപൊളിക്കല്‍ ആരംഭിച്ചത്.

ഒന്നര മീറ്റര്‍ വീതിയില്‍ റോഡ് മാര്‍ക്ക് ചെയ്ത ശേഷമാണ് ജീവനക്കാര്‍ പണിതുടങ്ങിയത്.   ഈ കാര്യം നാട്ടുകാര്‍ പൊതുമ രാമത്ത് അധികൃതരുടെ ശ്രദ്ധയി ല്‍പ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെ ത്തിയ വാട്ടര്‍ അഥോറിയിലെയും പിഡബ്ല്യുഡി യിലെയും  എന്‍ജിനിയര്‍മാര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെച്ചു.

പിഡബ്ല്യു ഡി വെഞ്ഞാറമൂട് സെക്ഷന്റെ പരിധിയില്‍ നെടുമങ്ങാട് സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട താണ്  ഈ റോഡ്.  കരാര്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ഈ റോഡ് അറ്റകുറ്റ പ്പണികള്‍ നടത്താനുള്ള ചുമതല കരാറുകാരനാണ്. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പൊട്ടിയ പൈപ്പ് അറ്റകുറ്റ പ്പണി നടത്താന്‍ വേണ്ടിയാണ് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനുമത ിയോടെ റോഡ് മുറിച്ചത് എന്നാണ് വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചത്.

Related posts