കർണാടക അത്താണി താലൂക്കിലെ സുട്ടാട്ടി ഗ്രാമം മുതലശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. കടുത്ത വേനലിൽ കൃഷ്ണാ നദിയും പോഷക നദികളും വറ്റിയതോടെ മുതലകൾ കൃഷിയിടങ്ങളിലേക്കും വാസസ്ഥലത്തേക്കും നിരന്തരം എത്തുന്നു.
കഴിഞ്ഞദിവസം അളഗുര പ്ലാന്റേഷനു സമീപമുള്ള ഫാം ഹൗസിനു സമീപമെത്തിയ കൂറ്റൻ മുതലയെ നാട്ടുകാർ പിടികൂടി വനം വകുപ്പിനു കൈമാറി.
മുതലയ്ക്ക് പതിനഞ്ചടി നീളമുണ്ടായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുതലയെ യുവാക്കൾ സാഹസികമായാണ് പിടികൂടിയത്. കയർ ഉപയോഗിച്ച് ബന്ധിച്ചശേഷം വനംവകുപ്പിനു കൈമാറി. വനം വകുപ്പ് പിന്നീട് മുതലയെ മറ്റൊരിടത്ത് കൊണ്ടുപോയി അഴിച്ചുവിടുകയായിരുന്നു.