പോ​ക്സോ കേ​സ്: അ​ധ്യാ​പ​ക​ന് 17 വ​ര്‍ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം പി​ഴ​യും


കോ​ട്ട​യം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 17 വ​ര്‍ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. ന​ഗ​ര​ത്തി​ലെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം കൊ​ട്ടാ​ര​ത്തും​പ​റ​മ്പ് മ​നോ​ജി (50)നെ​യാ​ണ് കോ​ട്ട​യം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി പോ​ക്‌​സോ ജ​ഡ്ജി സ​തീ​ഷ് കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

പോ​ക്സോ നി​യ​മ​ത്തി​ലെ ര​ണ്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഏ​ഴു വ​ര്‍ഷം വീ​തം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍ഡി​ലെ വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു വ​ര്‍ഷം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു മാ​സം ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ഏ​ഴു വ​ര്‍ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും.

2023 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ട്യൂ​ഷ​ന്‍ പ​ഠി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍ഥി​യെ ഇ​യാ​ള്‍ പ​ല​ത​വ​ണ​യാ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. പ്ര​ശാ​ന്ത്കു​മാ​റാ​ണ് കേ​സെ​ടു​ത്ത​ത്.

തു​ട​ര്‍ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. വെ​സ്റ്റ് എ​സ്‌​ഐ ജ​യ​കു​മാ​ര്‍, അ​ജ്മ​ല്‍ ഹു​സൈ​ന്‍ എ​ന്നി​വ​രാ​ണു കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി കോ​ട​തി​യി​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പോ​ള്‍ കെ.​ഏ​ബ്ര​ഹാം ഹാ​ജ​രാ​യി.

Related posts

Leave a Comment