മൂന്നാർ: മൂന്നാറിൽ ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാർഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഹൈറേഞ്ച് സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അതുവഴിവന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് സൂചന.

