ഇ​ന്ത്യ​യ്ക്ക് പി​ന്നാ​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യ്ക്ക് പി​ന്നാ​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ഗോ​ള നേ​താ​ക്ക​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി ഏ​ഴ് സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളെ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്.

“ഇ​ന്ന് രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ സ​മാ​ധാ​ന​ത്തി​നാ​യു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ വാ​ദം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നെ സേ​വി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​യി തു​ട​രാ​നും ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും എ​നി​ക്ക് ബ​ഹു​മ​തി തോ​ന്നു​ന്നു’- ബി​ലാ​വ​ൽ ഭൂ​ട്ടോ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നി​രു​ന്നാ​ലും, പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment