വാടക വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ൻ; പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിന്നീട് തൂ​ങ്ങി മ​രി​ച്ച് വയോധികൻ

തൃ​പ്പൂ​ണി​ത്തു​റ: വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന മ​ക​ന് ചെ​റി​യ പൊ​ള്ള​ലേ​റ്റു. എ​രൂ​ർ പെ​രി​ക്കാ​ട് ച​ക്കാ​ല​പ്പ​റ​മ്പി​ൽ പ്ര​കാ​ശ​ൻ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന് ഇ​യാ​ൾ തീ​വ​ച്ച​ത്.

വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ക​ട്ടി​ലി​നും കി​ട​ക്ക​യ്ക്കും മ​റ്റും തീ​പി​ടി​ച്ച ഉ​ട​നെ അ​യ​ൽ​ക്കാ​രെ​ത്തി തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. തീ​പി​ടി​ച്ച വീ​ടി​നോ​ട് തൊ​ട്ടു ചേ​ർ​ന്നു​ള്ള മ​റ്റു വീ​ടു​ക​ളി​ലേ​യ്ക്ക് തീ ​പ​ട​രാ​തെ കെ​ടു​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഇ​തേ സ​മ​യം പ്ര​കാ​ശ​ൻ പു​റ​ത്ത് മ​ര​ത്തി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ രാ​ജേ​ശ്വ​രി വ​ഴ​ക്കി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്നും മാ​റി​താ​മ​സി​ക്കു​ക​യാ​ണ്. ചെ​റി​യ പൊ​ള്ള​ലേ​റ്റ മ​ക​ൻ ക​രു​ൺ (16) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.

Related posts

Leave a Comment