ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് മടുപ്പ് തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. വിരസത തോന്നുന്പോൾ നമ്മൾ നല്ലൊരു സിനിമ കാണും അല്ലങ്കിൽ ഒറ്റയ്ക്കിരിക്കും അതുമല്ലങ്കിൽ പുറത്തേക്കൊക്കെ ഇറങ്ങി ചുറ്റി കറങ്ങാൻ പോകും.
ജോലി ചെയ്തു മടുത്തതിനെ തുടർന്ന് വളർത്ത് പൂച്ചയോടൊപ്പം പസഫിക് സമുദ്രം ചുറ്റി കറങ്ങാൻ ഇറങ്ങിയ ഒലിവർ വിഡ്ജർ എന്ന യുവാവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജോലിയിൽ തനിക്ക് മടുപ്പും വിരസതയും തോന്നുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് തയാറെടുത്തതെന്നും യുവാവ് പറഞ്ഞു. അപ്രതീക്ഷിതമായി യുവാവിന്റെ ജീവിതത്തിലുണ്ടായ രോഗമാണ് ഇത്തരത്തിൽ മാറ്റി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു.
യോഗം സംസ്ഥാന പ്രസിഡന്റ് മാരായമുട്ടം എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ നിന്നപ്പോഴാണ് എത്രമാത്രം താൻ തന്റെ ജീവനെ സ്നേഹിക്കുന്നുണ്ടെന്ന് അദ്ദേഹം മനസിലാക്കിയതെന്നും ഒലിവർ കൂട്ടിച്ചേർത്തു. തൻറെ സ്വപ്നങ്ങൾക്കായി താൻ ഒറിഗോൺ തീരത്തേക്ക് താമസം മാറിയതായും 50,000 ഡോളർ ചെലവഴിച്ച ഒരു ബോട്ട് വാങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.