ആ​രും അ​റി​യി​ല്ല​ന്ന് ക​രു​തി​യോ… ഖ​ത്ത​റി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ പി​ടി​കൂ​ടി

നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ഖ​ത്ത​റി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി.

വ​ന്യ​ജീ​വി​ക​ളെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പ​ക്ഷി​ക​ളെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നു ഖ​ത്ത​ർ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടേ​യും അ​വ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ന്ന 2006 ലെ ​നി​യ​മം ന​മ്പ​ർ (5) പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

Related posts

Leave a Comment