ചുങ്കപ്പാറ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നുവെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍. സിപിഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരേ അവസാന വാക്കായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
നാണംകെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്നതാണ് രാജ്യം കണ്ടുവരുന്നത്.
രാജ്യത്ത് ഭരണകൂടത്തിന്റെ ദളിതര്‍ക്കെതിരായ വേട്ട എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ചിറ്റയം ചൂണ്ടിക്കാട്ടി.
കെ.എ. തന്‍സീര്‍, ഏബ്രഹാം തോമസ്, സി.കെ. ജോമോന്, ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സംസ്ഥാന കൗണ്‍സിലംഗങ്ങളായ ഡി. സജി, മുണ്ടപ്പള്ളി തോമസ്, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ എക്സിക്യൂട്ടീവംഗം എം.പി. മണിയമ്മ, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ. സതീഷ്, അസി. സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ജില്ലാ കൗണ്‍സിലംഗം എം.വി. പ്രസന്നകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.