പ്രഭാപൂരിതമായ ദീപാവലി വേളയില്‍ ഉഗ്രന്‍ സമ്മാനം നല്‍കി പിതാവിന്റെ മനം നിറച്ചിരിക്കുകയാണ് ബോളിവുഡ് താരം വിവേക് ഒബ്‌റോയി. ആഡംബര, എസ് യുവി കാറാണ് പ്രമുഖ നടന്‍ കൂടിയായ സുരേഷ് ഒബ്‌റോയിക്കുള്ള വിവേകിന്റെ ദീപാവലി സമ്മാനം.
സമ്മാനത്തെപ്പറ്റി വിവേക് നേരത്തെ സൂചന നല്‍കിയിരുന്നെങ്കിലും കാര്‍ വീട്ടമുറ്റത്തെത്തിയപ്പോള്‍ ‘അച്ഛന്‍ ഒബ്‌റോയി’ ശരിക്കും ഞെട്ടി. തന്റെ സമ്മാനം അച്ഛന്‍ കൈനീട്ടി സ്വീകരിച്ചപ്പോള്‍ ചെറുപ്പകാലത്ത് അച്ഛനില്‍ നിന്ന് താന്‍ സമ്മാനം വാങ്ങിയതിന്റെ ഓര്‍മകള്‍ ഗൃഹാതുരതയുണത്തിയെന്നും വിവേക് പറഞ്ഞു.
വിവേക് മുഖ്യ വേഷത്തിലെത്തുന്ന ‘റായി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം അധോലോക നായകനായിരുന്ന മുത്തപ്പ റായിയുടെ ജീവിത കഥയാണ്. ഡോണ്‍ വേഷങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ജൂനിയര്‍ ഒബ്‌റോയിയുടെ മുത്തപ്പ റായിയിലെക്കുള്ള വേഷ പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.