നാഗചൈതന്യയില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല: സാമന്ത

Samantha210916സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെ ന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. എന്നാല്‍ ഇതുവരെ നാഗ ചൈതന്യയോ സാമന്തയോ ഇതിനോട് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാലിതാ ആദ്യമായി ഈ വിഷയത്തില്‍ സാമന്ത പ്രതികരിച്ചിരിക്കുന്നു. നാഗ ചൈതന്യ ഇല്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റില്ല എന്നാണ് സാമന്ത പറയുന്നത്.

ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു സമാന്ത. ആരാധകന്റെ ചോദ്യത്തിനുത്തരമായിട്ടാണ് സാമന്ത ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ആളെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒഴിച്ചുകൂടാനാ കാത്ത മൂന്നു  കാര്യ ങ്ങള്‍ എ ന്തൊക്കെ യാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. ആദ്യം വന്ന ഉത്തരം ചൈതു (നാഗ ചൈതന്യ) എന്നായിരുന്നു. ഐസ്ക്രീമും ജോലിയുമാണ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത മറ്റ് രണ്ട് കാര്യങ്ങള്‍. ഉടന്‍ വന്നു മറ്റൊരു ആരാധകന്റെ ചോദ്യം. എന്തുകൊ ണ്ട് ചൈതു, എന്തുകൊണ്ട് ഞാ നല്ല എന്ന ആരാധകന്റെ ചോദ്യ ത്തിന് വ്യക്തമായ ഉത്തരം സാമന്ത നല്‍കി. നിങ്ങളെ ഞാ ന്‍ എട്ടു വര്‍ഷം മുന്‍പ് കണ്ടിട്ടു മില്ല, നിങ്ങളെന്റെ പ്രിയ സു ഹൃത്തായിട്ടുമില്ല’ എന്നായി രുന്നു മറുപടി.

Related posts