അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ തകർന്നു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലയ്ലാൻഡ് വള്ളത്തിനാണ് തകരാർ സംഭവിച്ചത്.ി
കഴിഞ്ഞദിവസം രാവിലെ 45 തൊഴിലാളികളുമായി കായംകുളം തുറമുഖത്തുനിന്നാണ് വള്ളം പോയത്. മത്സ്യ ബന്ധനത്തിനിടെ ഉഗ്ര ശബ്ദം കേട്ടതിനുശേഷം വള്ളം ചലിക്കാതെയായി.
പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിന്റെ സഹായത്താൽ അപകടത്തിൽപ്പെട്ട വള്ളം കായംകുളം യാർഡിലെിത്തിച്ച് പരിശോധിച്ചപ്പോഴാണ് വള്ളത്തിന്റെ അടിത്തട്ട് പൂർണമായും തകർന്നത് കണ്ടത്.
ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളയുടമ പറഞ്ഞു. കപ്പലപകടത്തിനെത്തുടർന്ന് കടലിന് അടിത്തട്ടിലുള്ള കണ്ടെയ്നറിൽ തട്ടിയതാണ് അപകടകാരണമെന്നു കരുതുന്നു.