തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നൽകി.
ഇന്നു രാവിലെ പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുന്‍ പോലീസുകാരന് പരാതിയുമായി രംഗത്തെത്തിയത്.പെന്ഷന് കാര്‍ഡ് കാണിച്ച് പോലീസ് ആസ്ഥാനത്ത് കയറിയ ഇയാള്‍ മാധ്യമപ്രവര്ത്തകനെന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടന്ന കോണ്‍ഫറന്‍സ് ഹാളിലും കടക്കുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.
ബഷീര്‍ എന്ന് പേരുള്ള റിട്ടയേര്‍ഡ് പോലീസുകാരനാണ് വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി ഡിജിപിയോടു ചോദ്യങ്ങള്‍ ഉന്നയിച്ചത്.