ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ബിജെപി പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. രാജാകാപട്ടി സ്വദേശിയായ ബാലകൃഷ്ണനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോൾ ഒരുസംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. നടുറോഡിൽവച്ചാണ് ബാലകൃഷ്ണനു വെട്ടേറ്റത്.
ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടുകയായിരുന്നു. സംഭവശേഷം അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം