ത​മി​ഴ്‌​നാ​ട്ടി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ലി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. രാ​ജാ​കാ​പ​ട്ടി സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​നെ​യാ​ണ് അ​ജ്ഞാ​ത​സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഒ​രു​സം​ഘം ആ​ളു​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ന​ടു​റോ​ഡി​ൽ​വ​ച്ചാ​ണ് ബാ​ല​കൃ​ഷ്ണ​നു വെ​ട്ടേ​റ്റ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ബാ​ല​കൃ​ഷ്ണ​നെ ക്രൂ​ര​മാ​യി വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം അ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ബാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം

Related posts

Leave a Comment