ഐതീഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായി ഏവരേയും അതിശയിപ്പിക്കുന്ന പ്രഭാസ് ചിത്രം ഹൊറർ എന്റർടെയ്നർ രാജാസാബിന്റെ ടീസർ പുറത്ത്. ഹൈദരാബാദിലായിരുന്നു ഈ ഹൊറർ-ഫാന്റസി ചിത്രത്തിന്റെ ഗ്രാൻഡ് ടീസർ ലോഞ്ച്. ഡിസംബർ 5നാണുമാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനാണു നായിക.
സംഗീത മാന്ത്രികൻ തമൻ എസ്. ഒരുക്കിയ ത്രസിപ്പിക്കുന്ന സംഗീതം ചിത്രത്തിന്റെ ടോട്ടൽ മൂഡ് പ്രേക്ഷകരിലേക്കു പകരുന്നു.ടീസറിൽ, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലെത്തുന്നു. അതിരറ്റ ഊർജവും ആകർഷണീയതയുമുള്ള ഒരു ലുക്ക്. മറ്റൊന്ന് ഇരുണ്ടതും നിഗൂഢവും പേടിപ്പിക്കുന്നതുമായ വേഷപ്പകർച്ചയിൽ.”സാബിലൂടെ,ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ഒരു സിനിമ നിർമിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ അതിശയകരമായ ഒരു ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും’- നിർമാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞു. “ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്എൻകെ.
-പിആർഒ: ആതിര ദിൽജിത്ത്