ഒരു ദുരന്തം ഒഴിവാക്കാം..! നൂറുകണക്കിന് വിദ്യാഥികൾ പഠിക്കുന്ന സസ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം മു​റിച്ചു മാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി; സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അധികൃതരും

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഗ​വ. യു​പി സ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം അ​ധ്യാ​യ​ന വ​ർ​ഷം തു​ട​ങ്ങി​യി​ട്ടും മു​റി​ച്ചി​ല്ല.​സ്കൂ​ൾ ന​വീ​ക​ര​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും സ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം മു​റി​ച്ച് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. പ്രീ ​പ്രൈ​മ​റി മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മ​ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്.

അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് എ​ൽ​എ​സ്ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. സ്കൂ​ൾ കെ​ട്ടി​ടം ക്ലാ​സ്പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്നും പ​രി​സ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ളും ഇ​ല്ലെ​ന്നും ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

Related posts