വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവൽ രാജിവയ്ക്കണമെന്ന് പ്രസിഡൻ ഡോണൾഡ് ട്രംപ്.
സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഫെഡറൽ റിസർവിന്റെ വാഷിംഗ്ടൺ ഡിസിയിലെ ആസ്ഥാനം മോടിപിടിപ്പിച്ചതിൽ പവലിനെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന വാർത്തയുടെ ലിങ്കും ട്രംപ് പങ്കുവച്ചു.
ട്രംപാണ് തന്റെ ഒന്നാം ഭരണകാലത്ത് 2018ൽ പവലിനെ കേന്ദ്രബാങ്ക് മേധാവിയായി നോമിനേറ്റ് ചെയ്തത്. എന്നാൽ പലിശനിരക്ക് താഴ്ത്താൻ തയാറല്ലാത്തതു മൂലമാണ് പവലിനെ ട്രംപ് ശത്രുവായി കാണാൻ തുടങ്ങിയത്.