
മാവേലിക്കര: പട്ടിണിപ്പാവങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായി ആരോപിച്ച് മാവേലിക്കര സുദര്ശനന് സിവില്‍സ്റ്റേഷനു മുമ്പില്‍ തലവഴി ചാക്കിട്ട് മൂടി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11ഓടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ഒന്നോടെയാണ് സമാപിച്ചത്. തലയിലൂടെ ചാക്കിട്ടത് സിവില്‍ സപ്ലൈസ് ജനങ്ങളെ കബളിപ്പിച്ച് ചാക്കിലാക്കി നടത്തിയ ജനവഞ്ചനക്കെതിരേയാണെന്നും പിഴവുകള്‍ പരിഹരിച്ച് തിരുത്തലുകള്‍ വരുത്തിയില്ലായെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ മരണംവരെ നിരാഹാര സമരം നടത്തുമെന്നും സുദര്ശനന് പറഞ്ഞു.

