നാലു മക്കളുടെ അച്ഛനാണെങ്കിലും നല്ല പേരന്റല്ലന്ന് അജു വര്‍ഗീസ്. നല്ല പേരന്റാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ എനിക്കു കുറ്റബോധമില്ല. അച്ഛനായപ്പോള്‍ മാജിക്കല്ഫീല് ഒന്നുമില്ലായിരുന്നു.
ഞാന്‍ ചിന്തിച്ചതു വരാനിരിക്കുന്ന റസ്പോണ്സിബിലിറ്റിയെക്കുറിച്ചാണ്. ഞാന്‍ അവര്‍ക്ക് ഒരിക്കലും പ്രിവിലേജ് കൊടുക്കില്ല. അത് അവർ സ്വന്തമായി നേടേണ്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ കൊടുക്കാം. വിദ്യാഭ്യാസം കൊടുക്കാം, ഷെല്‍ട്ടര്‍ കൊടുക്കാം, ആരോഗ്യകരമായി വളരാനുള്ള സാഹചര്യമൊരുക്കാം. അല്ലാതെ അഞ്ചു പൈസ ഞാന്‍ അവര്‍ക്കായി മുടക്കില്ല.
ഒരിക്കലും അവരെ ഞാനായി സിനിമയിലേക്കു കൊണ്ടുവരില്ല. വേണമെങ്കില്‍ അവർ അവരുടേതായ വഴികളില്‍ വരിക. സിനിമയിലേക്കുള്ള വരവൊന്നും ഞാന്‍ തടയില്ല. അവര്‍ക്ക് ഫ്രീഡം ഉണ്ടാകുന്ന കാലത്ത് അവരതു ചൂസ് ചെയ്യട്ടെ എന്ന് അജു വര്‍ഗീസ് പറഞ്ഞു.