സൗത്ത്ഹെൻഡ്: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള സൗത്ത്എൻഡ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു. പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം നാലിനാണു അപകടമുണ്ടായത്. 12 മീറ്റർ നീളമുള്ള ചെറുയാത്രാ വിമാനമാണു തകർന്നത്.
വിമാനത്തിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിനു തീപിടിക്കുകയായിരുന്നു.
നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്കു പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചെന്ന് അധികൃതർ അറിയിച്ചു.