ഈരാറ്റുപേട്ട: വാഗമണ്ണിലെ ചാർജിംഗ് സ്റ്റേഷനിലെ അപകടത്തിൽ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എംവിഐബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയത്.
അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ ജയകൃഷ്ണൻ ആക്സിലറേറ്റർ കൊടുത്തത് കൂടിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലറേറ്ററിലാകാനാണ് സാധ്യതയെന്നും ചാർജിംഗ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ സ്ലിപ്പായപ്പോൾ ആക്സിലറേറ്റർ പിന്നെയും കൊടുത്തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.